Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patient Dies

  കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്; കി​ഡ്നി സ്റ്റോ​ണു​മാ​യി എ​ത്തി​യ രോ​ഗി മ​രി​ച്ചു

 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് വാ​ണി​മേ​ൽ സ്വ​ദേ​ശി പ​റ​മ്പ​ത്ത് റീ​ജി​ത്ത്(46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് റീ​ജി​ത്ത് മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ആ​ദ്യ സ​ര്‍​ജ​റി​യും ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ര​ണ്ടാ​മ​ത്തെ സ​ര്‍​ജ​റി​യും ചെ​യ്തു. ഇ​ട​ത് വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ രോ​ഗി​യു​ടെ വ​ല​ത് വൃ​ക്ക​യി​ൽ ചെ​യ്തു​വെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

ആ​ദ്യം ശ​സ്ത്ര​ക്രി​യ ചെ​യ്ത വ​ല​തു​ഭാ​ഗ​ത്ത് പ​ഴു​പ്പ് വ​ന്ന​തോ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ട​തു​ഭാ​ഗ​ത്ത് വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. റീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ കു​ടും​ബം ഇ​തു​വ​രെ ത​യാറാ​യി​ട്ടി​ല്ല.

Latest News

Corehub Up